Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ന്യുനമർദം ഒമാൻ തീരത്തേക്ക്,ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത 

July 17, 2020

July 17, 2020

മസ്​കത്ത്​: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക്​ നീങ്ങുന്നതിനാൽ ദോഫാര്‍, അല്‍വുസ്​ത, തെക്കന്‍ ശര്‍ഖിയ മേഖലകളില്‍ വെള്ളിയാഴ്​ച മുതല്‍ തിങ്കളാഴ്​ച വരെ ഇടിയോടു കൂടിയ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാന്‍ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലകളിൽ ശക്​തമായ കാറ്റും അനുഭവപ്പെടും.​. കാറ്റി​​ന്റെ ഫലമായി മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണം. താഴ്​ന്ന പ്രദേശങ്ങളില്‍ നിന്ന്​ മാറി നില്‍ക്കുകയും വാദികള്‍ മുറിച്ചുകടക്കുകയും ചെയ്യരുതെന്നും അധികൃതര്‍ നിര്‍​ദേശിച്ചു.നിസ്​വ,ഇബ്രിയടക്കം ഹജർ പർവത നിരകളുടെ പരിസര പ്രദേശങ്ങളിൽ വെള്ളിയാഴ്​ച വൈകുന്നേരം ശക്​തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News