Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
സലാലയിൽ നിന്നും നാട്ടിൽ ചികിത്സയ്ക്ക് പോയ കോഴിക്കോട് കുറ്റ്യാടി സ്വദേശി നിര്യാതനായി 

July 26, 2020

July 26, 2020

മസ്കത്ത് : ഒമാനിലെ സലാലയിൽ നിന്നും ചികിത്സയ്ക്കായി നാട്ടിൽ പോയ  കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി കെ.പി ബഷീർ(53) നിര്യാതനായി.സലാലയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.  സലാല കെ.എം.സി.സി യുടെ സജീവ പ്രവർത്തകനായിരുന്നു.അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞമാസമാണ് സലാലയിൽ നിന്നും കെ.എം.സി.സി ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.അർബുദ ബാധയെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.സലാലയിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ : സൽ‍മ. മസ്കത്തിലുള്ള അബുനൈസ് ഉൾപെടെ നാല് മക്കളുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News