Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിലും കോവിഡ് ഭേദമാകുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നു,ഒൻപത് പേർ കൂടി മരിച്ചു 

July 28, 2020

July 28, 2020

മസ്കത്ത് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1559 പേർ കോവിടിൽ നിന്നും മുക്തി നേടി.ഇന്നത്തേത് ഉൾപെടെ 58,587 പേരാണ് ഒമാനിൽ ഇതുവരെ കോവിഡിനെ അതിജീവിച്ചത്. അതേസമയം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി.846 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77,904 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 771 പേർ സ്വദേശികളും 75 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.1904 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒൻപത് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 402 ആയി. 49 പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 528 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 181 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാനിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News