Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സുൽത്താന്റെ പ്രത്യേക നിർദേശം, ഒമാനിൽ വിസാ നിരക്കുകൾ കുറച്ചു

March 14, 2022

March 14, 2022

മസ്കത്ത് : ഒമാനിലെ പ്രവാസികളിൽ നിന്ന് ഈടാക്കിയിരുന്ന വിസാ നിരക്കുകൾ കുറച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരമാണ് നിരക്കുകൾ വെട്ടിക്കുറച്ചത്. മസ്കത്ത്, മുസന്ദം, തെക്കൻ അൽ ബാത്തിന തുടങ്ങിയ ഗവർണറേറ്റുകളിലെ ശൈഖുമാരുമായി സുൽത്താൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് വിസാ നിരക്കുകൾ കുറയ്ക്കാനുള്ള നിർദേശം നൽകിയത്. 

പുതിയ വിസയുടെ നിരക്കിനൊപ്പം, വിസ പുതുക്കുന്നതിനുള്ള നിരക്കിലും മാറ്റങ്ങളുണ്ട്. 2022 ജൂൺ മുതലായിരിക്കും പുതിയ നിരക്കുകൾ നിലവിൽ വരിക. 2001 റിയാലായിരുന്നു വിസാ ഇനത്തിലെ ഏറ്റവും ഉയർന്ന ഫീസ്. ഇത് 301 റിയാലാക്കി കുറച്ചു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസിൽ 85 ശതമാനം വരെ അധിക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 601 മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്ന തസ്തികകളിലെ വിസക്ക് ഇനി 251 റിയാലും, 301 മുതൽ 361 റിയാൽ വരെ ഈടാക്കിയിരുന്ന വിഭാഗത്തിൽ ഇനി 201 റിയാലുമാണ് ഫീസ്. ഈ വിഭാഗങ്ങളിലും സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയ കമ്പനികൾക്ക് പ്രത്യേക ഇളവുണ്ട്. വീട്ടുജോലിക്കാരുടെ ഫീസ് 141 റിയാലിൽ നിന്നും 101റിയാൽ ആക്കുമെന്നും ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.


Latest Related News