Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ ബാങ്ക് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പ്; ഏഴു വിദേശികള്‍ അറസ്റ്റില്‍

September 20, 2019

September 20, 2019

മസ്കത്ത് : ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോണില്‍ വിളിച്ച്‌ പണം കവര്‍ന്ന കേസുകളില്‍ പ്രതികളായ ഏഴു ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് വിവരം പുതുക്കി നല്‍കാനെന്ന വ്യാജേന ബാങ്ക് ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് അയക്കുകയാണ് പ്രതികള്‍ ആദ്യം ചെയ്യുക. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം പണം പിന്‍വലിക്കുകയും ചെയ്യും. സ്വദേശികളുടെയും വിദേശികളുടെയും അക്കൗണ്ടില്‍നിന്ന് പണം ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സന്ദേശങ്ങള്‍ പിന്തുടര്‍ന്ന് പ്രതികളെ കണ്ടെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്ന് ആര്‍.ഒ.പി പ്രസ്താവനയില്‍ അറിയിച്ചു. നിരവധി സിം കാര്‍ഡുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. 
 


Latest Related News