Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ് വ്യാപനം, ഒമാനിൽ വീണ്ടും നിയന്ത്രണങ്ങൾ

December 15, 2021

December 15, 2021

മസ്കത്ത് : രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഒമാൻ. പൊതുസ്ഥലങ്ങളിലും പള്ളികളിലും വെച്ച് വിവാഹചടങ്ങുകളോ മരണാന്തര ചടങ്ങുകളോ നടത്തരുതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ തുടരും. ഒമാനിൽ ദിനംപ്രതിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഒമാനിൽ രണ്ട് പേർക്കാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 12 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.


Latest Related News