Breaking News
മെസ്സിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങാൻ കാരണ റിപ്പോർട്ടർ ചാനലെന്ന് സംസ്ഥാന കായിക മന്ത്രി | മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി |
സൗദിയിൽ കാണാതായ സ്വദേശിയുടെ മൃതദേഹം സുജൂദ് ചെയ്ത നിലയിൽ കണ്ടെത്തി

July 24, 2020

July 24, 2020

റിയാദ്: സൗദിയില്‍ കാണാതായ സ്വദേശിയുടെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മരുഭൂമിയില്‍ കണ്ടെത്തി. റിയാദ് വാദി അല്‍ ദവാസിര്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ദുവൈഹി ഹമൂദ് അല്‍ അജാലിന്‍ എന്ന നാല്‍പ്പതുകാരന്‍റെ മൃതദേഹം  കണ്ടെത്തിയത്. നിസ്കാരത്തിനിടയില്‍ മുട്ടു കുത്തി തല കുമ്പിട്ട (സുജൂദ്)നിലയിലായിരുന്നു മൃതദേഹം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തീകത്തിക്കാനുള്ള വിറക് ശേഖരിച്ച നിലയിൽ  ഇദ്ദേഹം യാത്ര ചെയ്ത പിക് അപ് വാഹനവും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.നമസ്കാരത്തിനിടെ ഹൃദയാഘാതമുണ്ടായതാവാം മരണ കാരണമെന്നാണ് നിഗമനം.

പിക്കപ്പ് ട്രക്കുമായി പുറപ്പെട്ട ദുവൈഹിയെ ബന്ധപ്പെടാനാകാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ദുവൈഹിക്കായി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. മണല്‍പ്പരപ്പിലൂടെയുള്ള തെരച്ചില്‍ എളുപ്പമാക്കാന്‍ അത്യാധുനിക വാഹന സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചില പ്രാദേശിക മാധ്യമങ്ങൾ നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News