Breaking News
ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു | കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി ഖത്തർ,ആഗോള സൂചികയിൽ നേട്ടം | വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം : 2 എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു |
ഗൾഫ് ചുട്ടുപൊള്ളുന്നു,ചൂട് കാലത്ത് വാഹനങ്ങളിൽ ഇന്ധനം നിറക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

August 02, 2023

August 02, 2023

ഖദീജ അബ്രാർ 
ദോഹ : ഖത്തർ ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ പകൽ സമയങ്ങളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാനാവും.പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ കയറുന്ന വാഹനങ്ങള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകള്‍ അവിടെ തന്നെ എഴുതി വെച്ചിട്ടുണ്ടെങ്കിലും നമ്മളിൽ പലരും ഇത് മനസ്സിരുത്തി വായിക്കാറില്ല എന്നതാണ് യാഥാർഥ്യം.

വാഹനം ഓഫ് ചെയ്യുക, പുകവലി പാടില്ല, മൊബൈല്‍ ഓഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പെട്രോള്‍ പമ്പുകളില്‍ പതിച്ചിരിക്കുന്നത്.അതി ശക്തമായ ചൂട് കാരണം പമ്പും പരിസരവും കഠിനമായി ചൂടായിരിക്കുന്ന അവസ്ഥയാണ് പകല്‍ സമയം.ഇങ്ങനെ ചൂടായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ചെറിയ തീപ്പൊരി പോലും വലിയ ദുരന്തത്തിന് ഇടയാക്കിയേക്കും.ചൂട് കൂടിയ കാലാവസ്ഥയിൽ  വാഹനങ്ങളില്‍ ഒരു കാരണവശാലും ടാങ്ക് നിറച്ച് പെട്രോള്‍ അടിക്കരുത്. ടാങ്കില്‍ കുറച്ച് സ്ഥലം ഒഴിച്ചിടുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

റേഡിയേറ്ററില്‍ വെള്ളം എപ്പോഴും പരിശോധിക്കുകയും ടയറുകളിലെ കാറ്റിന്റെ നില പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.ചൂട് കാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ പല ഗൾഫ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News