Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ക്യാര്‍ ചുഴലിക്കാറ്റ്: മൂന്നുദിവസത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം 

October 26, 2019

October 26, 2019

മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അടുത്ത മൂന്നുദിവസത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഒമാനിലെ റാസ് അല്‍ മദ്റക്ക തീരത്തുനിന്ന് 1500 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം. കാറ്റ് ശക്തിയാര്‍ജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ന്യൂനമര്‍ദം വെള്ളിയാഴ്ച രാവിലെയാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്.

ഇന്ത്യന്‍ തീരത്തുനിന്ന് 370 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് ചുഴലിക്കാറ്റിന്റെ പരമാവധി വേഗം കണക്കാക്കിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കും. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച്‌ തീവ്ര ചുഴലിക്കാറ്റ് ആയി മാറുകയും ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ക്യാര്‍, വാരാന്ത്യത്തോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും പ്രവചിക്കുന്നു. തുടര്‍ന്ന് ദിശമാറി പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. അടുത്തയാഴ്ച അവസാനത്തോടെ ഒമാന്‍, യമന്‍ തീരങ്ങള്‍ക്ക് ക്യാര്‍ ഭീഷണിയുയര്‍ത്തും.


Latest Related News