Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
വാഹന അപകടത്തെ തുടർന്ന് മസ്കത്തിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

March 03, 2022

March 03, 2022

മസ്കത്ത് : വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മസ്കത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നിര്യാതനായി. ഓയൂർ കരിങ്ങന്നൂർ വാഴവിള വീട്ടിൽ ജയതിലകൻ ആണ് മരിച്ചത്. 59 വയസായിരുന്നു.

ഈ കഴിഞ്ഞ ജനുവരിയിലാണ് ജയതിലകൻ അപകടത്തിൽ പെട്ടത്. ഇയാൾ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ മസ്കത്തിലെ ഖോള ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജയതിലകൻ 54 ദിവസം ചികിത്സയിൽ കഴിഞ്ഞു. ഇന്നലെ വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.   ഭാര്യ : പരേതയായ ഷൈലജ   മക്കൾ : ജിബിൻ തിലക്, അഞ്ജന തിലക്


Latest Related News