Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിലെ മലയാളി ഡോക്ടർക്ക് ഐറിഷ് സർക്കാരിന്റെ അപൂർവ ബഹുമതി, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

January 25, 2022

January 25, 2022

മസ്കത്ത് : അയർലണ്ടിലെ സുപ്രധാന ബഹുമതികൾ ഒന്നായ 'സമാധാന സ്ഥാനപതി' സ്ഥാനത്തേക്ക് മലയാളി ഡോക്ടർ നിയമിക്കപ്പെട്ടു. ഏറെക്കാലം ഒമാനിൽ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള തൃശൂർ സ്വദേശി ഡോക്ടർ ജോർജ് ലെസ്ലിയാണ് നേട്ടത്തിന് അർഹനായത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ലെസ്ലി. ഇരുപത് വർഷക്കാലം ഒമാനിൽ ജോലി ചെയ്ത ഡോക്ടർ, സാമൂഹികസാംസ്‌കാരിക മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 

സാംസ്‌കാരിക സംഘടനയായ 'മലയാള'ത്തിന്റെ ഒമാൻ ചാപ്റ്ററിന്റെ സ്ഥാപകരിൽ ഒരാളായ ലെസ്ലി, നിലവിലെ ചെയർമാനാണ്. ഉപരിപഠനാർത്ഥം അയർലണ്ടിൽ എത്തിയ ഡോക്ടർ നിരവധി യാത്രാവിവരണങ്ങളിലൂടെയും പ്രശസ്തനാണ്. അയർലണ്ടിനെ കുറിച്ച് രചിച്ച 'അയർലണ്ട് : കാഴ്ച, സംസ്കാരം, ചരിത്രം " എന്ന പുസ്തകം മാർച്ച്‌ മാസത്തിൽ ഒമാനിൽ വെച്ച് പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലെസ്ലി. ഇതോടൊപ്പം ഒമാനെ കുറിച്ച്, അയർലണ്ടിന്റെ സഹായത്തോടെ 'സ്ക്രീൻ വേൾഡ്' എന്ന ഡോക്യുമെന്ററിയും പണിപ്പുരയിലാണെന്ന് ഡോക്ടർ അറിയിച്ചു.


Latest Related News