Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ ഇന്ത്യൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജോലി, തൊഴിൽ പരസ്യം വ്യാജമെന്ന് പോലീസ് 

November 07, 2019

November 07, 2019

മസ്കത്ത് : ഒമാനിൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന് അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിർദേശിച്ചു. തൊഴിലിനായി അപേക്ഷിക്കുന്നതിന് മുമ്പ് സ്ഥാപനത്തിൽ നിന്നോ ബന്ധപ്പെട്ട അധികൃതരിൽ നിന്നോ നിജസ്ഥിതി മനസിലാക്കിയിരിക്കണം. ഒമാനിൽ ഇന്ത്യക്കാരായ ഡോക്ടർമാരെയും നെഴ്സുമാരെയും ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച അറിയിപ്പ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണ് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

 


Latest Related News