Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒമാനിൽ താമസസ്ഥലത്ത് പൊള്ളലേറ്റ ഇന്ത്യക്കാരൻ മരിച്ചു

March 21, 2022

March 21, 2022

മസ്കത്ത് : താമസസ്ഥലത്തുവെച്ച് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ അസ്ഹറുദീൻ അബ്ദുൾ അജസാജ് ആണ് മരിച്ചത്. 22 വയസായിരുന്നു. ഒമാനിലെ വീടുകളിൽ ജോലി ചെയ്ത് ഉപജീവനം നയിക്കുന്ന മാതാവിനൊപ്പം താമസിക്കാൻ, നാല് മാസം മുൻപാണ് അജസാജ് ഒമാനിലെത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മാതാവ് ജോലിക്ക് പോയ സമയത്ത് അജസാജിന് പൊള്ളലേറ്റത്. ശരീരത്തിന്റെ 95 ശതമാനം ഭാഗത്തും പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച അജസാജ്, ഇത്ര നാളും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം, അൽ അംറാത് കബർസ്ഥാനിൽ മൃതദേഹം കബറടക്കി.


Latest Related News