Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഒമാനിൽ കനത്ത മഴ, വെള്ളക്കെട്ടിലകപ്പെട്ട പ്രവാസി മരിച്ചു

February 14, 2022

February 14, 2022

മസ്കത്ത് : തിങ്കളാഴ്ച്ച പുലർച്ചെ മുതൽ മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയും പൊടിക്കാറ്റും മൂലമുണ്ടായ വിവിധ അപകടങ്ങളിൽ ഒരാൾ മരിച്ചതായും, നാല് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മത്ര വിലായത്തിലെ ജിബ്‌റൂഹിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ പ്രവാസിയാണ് മരണമടഞ്ഞത്. 

മരിച്ച വ്യക്തി ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമല്ല. വാഹനത്തിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ വെള്ളക്കെട്ടിൽ അകപെടുകയായിരുന്നു. ഇരുവരെയും പോലീസെത്തി രക്ഷിച്ചെങ്കിലും, ശ്വാസംമുട്ടൽ രൂക്ഷമായതോടെ പ്രവാസി മരണപ്പെടുകയായിരുന്നു. തെക്കൻ ഗുബ്രയിലുണ്ടായ മറ്റൊരു അപകടത്തിൽ പെട്ട മൂന്ന് പേരെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.


Latest Related News