October 21, 2019
October 21, 2019
മസ്കത്ത് : മസ്കത്തിലെ വാദി ബനീ ഖാലിദിൽ പെട്രോൾ സ്റ്റേഷനിൽ തീപിടുത്തമുണ്ടായി.പോലീസും ആഭ്യന്തര സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിച്ചു.ആർക്കും പരിക്കേറ്റിട്ടില്ല.
പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് തീ മറ്റിടങ്ങളിലേക്ക് പടരാതിരുന്നതെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.