Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഒമാനിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് 16 പേർക്ക്, 90 പേർ നിരീക്ഷണത്തിൽ

December 27, 2021

December 27, 2021

മസ്കത്ത് : രാജ്യത്ത് ഇതുവരെ 16 പേരിൽ പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറലായ ഡോ. സൈഫ് ബിൻ സലീം അൽ അബ്‌രിയാണ് ഇക്കാര്യം അറിയിച്ചത്. 

ഒമിക്രോൺ ലക്ഷണങ്ങളോടെ 90 പേർ നിരീക്ഷണത്തിൽ കഴിയുന്നതായും അബ്‌രി കൂട്ടിച്ചേർത്തു. രോഗം സ്ഥിരീകരിച്ചവർക്കും, സംശയിക്കപ്പെടുന്നവർക്കും നിസ്സാര ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ എന്നും, എല്ലാവരും മികച്ച ആരോഗ്യസ്ഥിതിയിൽ ആണുള്ളതെന്നും അബ്‌രി അറിയിച്ചു. രോഗബാധ സംശയിക്കുന്ന ആളുകളുടെ സാമ്പിളുകൾ ശേഖരിച്ച് ജെനിറ്റിങ് സീക്വൻസിങ് മാർഗത്തിലൂടെ പരിശോധിക്കുന്നുണ്ടെന്നും തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അബ്‌രി പ്രഖ്യാപിച്ചു.


Latest Related News