September 09, 2021
September 09, 2021
മസ്‌കത്ത്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വീടുകളില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയ ഏഴ് പേരെ മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. അസൈബ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളില്‍ നിന്നുമായി 66 എയര്‍ കണ്ടീഷനുകള്‍ ഈ സംഘം മോഷ്ടിച്ചുവെന്നാണ് പൊലീസിന്റെ അറിയിപ്പില്‍ പറയുന്നത്. ഒരു വിദേശി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.