Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഒൻപതാമത് ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന് തുടക്കം

September 24, 2019

September 24, 2019

മസ്കത്ത്: ഒൻപതാമത് ഒമാന്‍ ഹെല്‍ത്ത് എക്സിബിഷനും കോണ്‍ഫറന്‍സിനും കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി.
ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് അഫയേഴ്സ് വിഭാഗം ഉപദേഷ്ടാവ് ഡോ. സുല്‍ത്താന്‍ ബിന്‍ യാറൂബ് അല്‍ ബുസൈദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്നുദിവസത്തെ പ്രദര്‍ശനവും സമ്മേളനവും ആരോഗ്യ മന്ത്രാലയത്തിന്റെ  മേല്‍നോട്ടത്തില്‍ ഒമാന്‍ എക്സ്പോയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍നിന്നുള്ള നൂറോളം ആശുപത്രികളും മെഡിക്കല്‍ ഉല്‍പന്ന നിര്‍മാതാക്കളും വിതരണക്കാരുമടക്കമുള്ളവര്‍ പ്രദര്‍ശനത്തില്‍ സംബന്ധിക്കും. ഒമാനിലെയും ആഗോളതലത്തിലെയും ആരോഗ്യ മേഖലയിലെ വികസനങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. മുപ്പതോളം പ്രഭാഷകരാണ് സമ്മേളനത്തില്‍ സംസാരിക്കുക.
 


Latest Related News