Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെരുന്നാൾ നമസ്കാരത്തിന് മുമ്പ് ഫിത്വർ സകാത്ത് നല്‍കണമെന്ന് ഖത്തര്‍ സകാത്ത് അഫയേഴ്‌സ് വിഭാഗം

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ ഈദുല്‍ ഫിത്വറിന് മുമ്പ് നൽകേണ്ട   സകാത്ത് തുക കൃത്യ സമയത്ത് തന്നെ നൽകണമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന് കീഴിലെ സകാത്ത് വിഭാഗം വിശ്വാസികളെ ഓർമിപ്പിച്ചു. 15 ഖത്തര്‍ റിയാലാണ് ഒരാള്‍ സകാത്ത് തുകയായി നല്‍കേണ്ടത്. വ്യക്തികള്‍ തങ്ങളുടെയും ആശ്രിതരുടെയും സകാത്ത് തുക പെരുന്നാൾ നമസ്കാരത്തിന് മുമ്പ്  തന്നെ നല്‍കണമെന്ന്  അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തുടനീളമുള്ള 31 കളക്ഷന്‍ പോയിന്റുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന് കീഴിലെ സകാത്ത് വിഭാഗം അറിയിച്ചു. രാജ്യത്ത് ഉടനീളമുള്ള സകാത്ത് കാര്യ വകുപ്പിന്റെ ഓഫീസുകള്‍ വഴിയോ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ സകാത്ത് നല്‍കാം.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News