Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തരി യുവാവ് പാരീസിൽ നിര്യാതനായി,സമൂഹ മാധ്യമങ്ങളിൽ അനുശോചന പ്രവാഹം

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ :ഖത്തരി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് പാരീസിൽ നിര്യാതനായതിന് പിന്നാലെ ട്വിറ്റർ ഉൾപെടെ സമൂഹ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ നിറയുന്നു.ബുധനാഴ്ചയാണ് ഫ്രാൻസിലെ പാരീസിൽ സ്കീയിംഗിനിടെ ഖത്തറി യുവാവായ ഹമദ് അബ്ദുൾ ഹക്കിം അൽ അബ്ദുള്ള ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

 

അബ്ദുള്ളയുടെ നിര്യാണത്തിൽ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേർ അനുശോചനം അറിയിച്ചു.

“നിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ നിന്റെ ഗന്ധം പോലും മറക്കാനാകാത്ത വിധം ഓർമ്മകൾ ഞാൻ വീണ്ടെടുത്തു.എന്റെ സഹോദരാ,സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടുന്നത് വരെ നിന്നെ ദൈവത്തിൽ ഭരമേല്പിക്കുന്നു-” മുൻ സഹപാഠിയായിരുന്ന അബ്ദുല്ല ട്വീറ്റ് ചെയ്തു.

അൽ അബ്ദുല്ലയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ അൽ വക്ര സ്പോർട്സ് ക്ലബ് അൽ അബ്ദുല്ലയുടെ പേരിൽ ഒരു പള്ളി പണിയുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഖത്തർ ചാരിറ്റി ലിങ്കും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.അൽ വക്‌റ സ്‌പോർട്‌സ് ക്ലബ്ബിലെ പ്രാദേശിക ടീമിന്റെ കടുത്ത ഒരു ആരാധകൻ കൂടിയായിരുന്നു അന്തരിച്ച അൽ അബ്ദുല്ല.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News