Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടം,മലയാളി യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ

March 24, 2023

March 24, 2023

അൻവർ പാലേരി 

ദോഹ : ദോഹയിലെ മൻസൂറയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ കാസർകോട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി.കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെയാണ് കാണാതായത്.അപകടത്തിൽ പെട്ട കെട്ടിടത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.അപകടത്തിന് ശേഷം ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും ബന്ധുക്കൾ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.ഒരു മാസം മുമ്പാണ് അഷ്‌റഫ് ഖത്തറിൽ എത്തിയത്.

ഖത്തറിലെ വിവിധ ആശുപത്രികളിൽ ഉൾപെടെ ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മൻസൂറയിൽ അറ്റകുറ്റ പണികൾ നടക്കുകയായിരുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.അപകടത്തിൽ ഒരാൾ മരിച്ചതായി  ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പന്ത്രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചിരുന്നു.അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News