Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസ്സയിൽ മാധ്യമസ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം, അല്‍ ജലാ ടവറില്‍ ഹമാസിന്റെ പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് അസോസിയേറ്റഡ് പ്രസ്

June 09, 2021

June 09, 2021

ദോഹ: ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്ത അല്‍ ജലാ ടവറില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നതിന് തെളിവില്ലെന്ന് അസോസിയേറ്റഡ് പ്രസ്(എ.പി).  
തങ്ങളുടെതുള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളുള്ള കെട്ടിടത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നതിന് തെളിവു സമര്‍പ്പിക്കാന്‍ ഇസ്രാഈലിനു സാധിച്ചിട്ടില്ലെന്നാണ്  പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചത്. എ.പിയുടെതടക്കം നിരവധി ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിട സമുഛയം കഴിഞ്ഞ മാസമാണ് ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തത്.വാര്‍ത്താ ഏജന്‍സിയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ യു.എസ്, യു.എന്‍  പ്രതിനിധിയായ ദിലാദ് ഇര്‍ദാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അസോസിയേറ്റഡ് പ്രസ് പ്രസ്താവന നടത്തിയത്.

ഇസ്രാഈലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ക്കാന്‍ ഹമാസ് താവ്രവാദികള്‍ കെട്ടിടം ഉപയോഗിച്ചിരുന്നുവെന്ന് വിശദീകരിക്കാനാണ് സന്ദര്‍ശനത്തിനിടെ ഇര്‍ദാന്‍ ശ്രമിച്ചത്. എന്നാല്‍ ആരോപണം തെളിയിക്കുന്ന രീതിയിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഇസ്രാഈലി പ്രതിനിധിക്കോ സര്‍ക്കാരിനോ സാധിച്ചിട്ടില്ലെന്ന് എ.പിയുടെ വക്താവ് ലോറന്‍ ഈസ്റ്റണ്‍ പറഞ്ഞു. കെട്ടിടത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണമുന്നയിച്ചാണ് തങ്ങളുടെ ഓഫിസുള്‍പ്പെടെയുള്ള കെട്ടിടം ഇസ്രാഈല്‍ തകര്‍ത്തത്. എന്നാല്‍ ഇന്നുവരേ ഇതിന്റെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്ന് മിഡിലീസ്റ്റ് ഐക്കു നല്‍കിയ ഇമെയില്‍ സന്ദേശത്തിലും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 15നാണ് ഗസ്സയിലെ വ്യോമാക്രമണത്തിനിടെ ഇസ്രാഈല്‍ അല്‍ ജലാ ടവര്‍ തകര്‍ത്തത്. എ.പി, അല്‍ജസീറ, മിഡിലീസറ്റ് ഐ തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടമാണ് മുന്നറിയിപ്പ് നല്‍കി ഒരു മണിക്കൂറിനകം പൂര്‍ണമായും തകര്‍ത്തത്. സംഭവം ആഗോള തലത്തില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു.


Latest Related News