Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇരുപത് വർഷം പഴക്കമുള്ള ബജാജ് ചേതക് സ്‌കൂട്ടറിൽ ലോക സഞ്ചാരം,അഫ്‌സലിനും ബിലാലിനും ദോഹയിൽ സ്വീകരണം നൽകി

February 13, 2023

February 13, 2023

അൻവർ പാലേരി 
ദോഹ: 22 വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്കൂട്ടറിൽ കാസർകോട്ട്  നിന്ന് പല രാജ്യങ്ങൾ കറങ്ങി ദോഹയിലെത്തിയ കാസർകോട് സ്വദേശികളായ അഫ്സലിനും ബിലാലിനും ദോഹയിൽ സ്വീകരണം നൽകി. ഖത്തറിലെ കാസർക്കോട് സ്വദേശികളുടെ കുട്ടയ്മയായ ക്യൂട്ടിക്ക് സംഘടിപ്പിച്ച പരിപാടിയിൽ എം.പി ട്രേഡിങ് മനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കിം അദ്ധ്യക്ഷത വഹിച്ചു.

ഒരു വർഷം മുമ്പാണ് ഈ യുവാക്കൾ കെ.എൽ. 14 എ.ബി. 3410 എന്ന കേരള രജിസ്ട്രേഷൻ നമ്പറിലുള്ള 2000 മോഡൽ ബജാജ് ചേതക്കിൽ സാഹസിക സവാരിക്ക് പുറപ്പെട്ടത്. രണ്ടു പേരും  കാസർകോട് നായ്മർ മൂല സ്വദേശികളാണ്. ഇബ്രാഹീം ബിലാലിന് 21ഉം, മുഹമ്മദ് അഫ്‌സലിന് 22ഉം വയസ് ആണ് പ്രായം.

എമിറേറ്റ്‌ ഫസ്റ്റ് എന്ന കമ്പനിയാണ് ഇവരുടെ യാത്ര സ്‌പോൺസർ ചെയ്യുന്നത്. വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും യാത്രക്ക് അത് കൂടുതൽ പ്രോത്സാഹനമാകുന്നുണ്ടെന്നും ബിലാലും അഫ്സലും പറഞ്ഞു.

ചെയർമാൻ ഡോ. എം.പി.ഷാഫി ഹാജി അഫ്സലിനെയും ബിലാലിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.എക്സിക്യൂട്ടിവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു, ഖത്തറിന്റെ ജെർസി ലുക്ക്മാനുൽ ഹക്കിം കൈമാറി, മൻസൂർ മുഹമ്മദ്, ഹാരിസ് പി.എസ്, അബ്ദുല്ല ത്രീസ്റ്റാർ, ഇഖ്ബാൽ ആനബാഗിൾ, ബഷീർ സ്രങ്ക്, ഷഹിൻ എം.പി., ഫൈസൽ ഫില്ലി, ഹാരിസ് ഏരിയാൽ, ബഷീർ ചെർക്കള, അലി പേരൂർ, സാബിത്ത് തുരുത്തി, അഷറഫ് പള്ളം, സെലിം പള്ളം, ജാഫർ കല്ലങ്കാടി, നൗഷാദ് പൈക്ക, ഉസ്മാൻ വെസ്റ്റ്, ഷക്കീർ തായൽ, ബഷീർ ബംബ്രാണി,  മഹ്റൂഫ് ബെബിഞ്ച, ഖലിൽ ബേർക്ക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,  ഹാരിസ് പി.എസ് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News