Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആരോപണങ്ങൾ പൊളിയുന്നു,,ആഗോളപ്രശസ്തനായ ബിടിഎസ് കലാകാരനെ ദോഹയിൽ കണ്ട് ആരാധകർ ഞെട്ടി

October 25, 2022

October 25, 2022

അൻവർ പാലേരി  

ദോഹ : ഫിഫലോകകപ്പ് നടക്കാനിരിക്കെ,ഖത്തറിനെതിരായ വ്യാജ പ്രചാരണങ്ങൾ ഊര്ജിതമാക്കിയ ചില പാശ്ചാത്യൻ മാധ്യമങ്ങൾക്ക് മറുപടിയായി ആഗോള ബി.ടി.എസ് സമൂഹത്തിലെ പ്രശസ്ത കലാകാരൻ  ജിയോൺ ജംഗ്-കുക്ക്  ദോഹയിലെത്തി.

ദക്ഷിണ കൊറിയൻ ഗായകനും ഗാനരചയിതാവുമായ ജിയോൺ ജംഗ്-കുക്ക് ദക്ഷിണ കൊറിയൻ ബോയ് ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്.

സൂഖ് വാഖിഫിൽ ഇന്ന് രാവിലെ ഈ ബി.ടി.എസ് കലാകാരനെ കണ്ട് ആവേശഭരിതരായി നിരവധി പേരാണ് ഇക്കാര്യം ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

നൃത്തം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്ന  ജംഗ്-കുക്കിന്റെ ഫോട്ടോകൾ ട്വിറ്ററിൽ ഖത്തർ ട്രെൻഡിൽ   വൈറലായിട്ടുണ്ട്.25 കാരനായ കലാകാരൻ ഇന്നലെ രാവിലെ സിയോളിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ടതായി കൊറിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജെ.കെ,ഗോൾഡൻ മകനെ,കോക്കി എന്നീ പേരുകളിൽ പ്രസിദ്ധനായ  ജംഗ്-കുക്കിനെ ഖത്തറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് 'ബിടിഎസ് ആർമി' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ നിരവധി ആരാധകർ വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.  

'ലാൻഡ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ജങ്കൂക്ക് ഖത്തറിൽ തിരക്കിലാണെന്ന് തോന്നുന്നു.അദ്ദേഹത്തോടൊപ്പം ഒരു ചിത്രമെടുക്കാൻ ഖത്തറിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന നിരവധി ആരാധകർ അവരുടെ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്'-കൊറിയ ബൂ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം,ഭിന്നലിംഗക്കാരെയും ബിടിഎസ് സമൂഹങ്ങളിൽ നിന്നുള്ള ആരാധകരെയും ഖത്തറിൽ അറസ്റ്റു ചെയ്യുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ  ഇപ്പോഴും അടിസ്ഥാനരഹിതമായവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News