Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇഞ്ചോടിഞ്ച് പോരാട്ടം,കാമറൂൺ സെർബിയ മൽസരം സമനിലയിൽ

November 28, 2022

November 28, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നായ കാമറൂൺ,സെർബിയ മത്സരം ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.തുടർച്ചയായ എട്ട് ലോകകപ്പ് തോൽവികൾക്ക് ശേഷം മുന്നേറ്റത്തിനൊരുങ്ങിയ കാമറൂണാണ് ആദ്യം ഗോൾ നേടിയത്.ഇരുപത്തിയൊമ്പതാം മിനുട്ടിൽ ജീൻ ചാൾസ് കാസ്റ്റലെറ്റോ അവരെ മുന്നിലെത്തിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ രണ്ടുതവണ സെർബിയ കാമറൂൺ ഗോൾവലയിൽ ഇടിച്ചുകയറി മുന്നേറ്റം സ്ഥാപിക്കുകയായിരുന്നു.സ്ട്രഹീനയാ പാവ്ലോവിച്ചും സെർജി മിലൻകോവിച് സാവിച്ചുമാണ് രണ്ടു ഗോളുകൾ സെർബിയക്കായി നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അലക്‌സാണ്ടർ മിത്രോവിച് വെർബിയയെ 3-1 ന് മുന്നിലെത്തിച്ചു.മൂന്ന് മിനുട്ടിൽ രണ്ടു ഗോളടിച്ച് കാമറൂൺ തിരിച്ചടിച്ചതോടെ കളി സമനിലയിലാവുകയായിരുന്നു.അറുപത്തിമൂന്നാം മിനുട്ടിൽ അബൂബക്കറും അറുപത്തിയാറാം മിനുട്ടിൽ എറിക് മാക്സിം ചൂപോ മോട്ടിങ്ങുമാണ് സെർബിയൻ വല കുലുക്കിയത്.രണ്ടു ടീമുകൾക്കും ടൂർണമെന്റിലെ ആദ്യ പോയിന്റുകളാണ് ഇത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News