Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് അലങ്കാര മൽസരം,ജേതാക്കളെ പ്രഖ്യാപിച്ചു

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിനായി നടത്തിയ സീന അലങ്കാര മത്സരത്തിൽ ജേതാക്കളെ പ്രഖ്യാപിച്ചു.പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ ആണ് ലോകകപ്പ് ആരാധകരെ വരവേൽക്കുന്നതിനായി ദോഹ നഗരത്തെ അലങ്കരിക്കുന്നതിനുള്ള സീന പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ഫിഫ ലോകകപ്പിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ വ്യക്തികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും തങ്ങളുടെ വീടുകളും ഓഫിസുകളും സ്‌കൂളുകളും അലങ്കരിക്കാൻ അവസരം നൽകിയിരുന്നു.

ഏറ്റവും മികച്ച അലങ്കാരങ്ങൾക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കിന്റർഗാർട്ടൻ-സ്‌കൂൾ വിഭാഗത്തിൽ അൽ സലാം, അൽ സഫീർ ഇന്റർനാഷനൽ കിന്റർഗാർട്ടൻ, ജെംസ് അമേരിക്കൻ അക്കാദമി, അറബ് ഇന്റർനാഷനൽ അക്കാദമി തുടങ്ങി 15 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുർസ്കാരത്തിന് അർഹമായി. സർവകലാശാലകളിൽ ലുസെയ്ൽ, ദോഹ യൂണിവേഴ്‌സിറ്റി സയൻസ് ആൻഡ് ടെക്‌നോളജി, ഖത്തർ സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ് എന്നിങ്ങനെ 3 സ്ഥാപനങ്ങൾക്ക് പുരസ്‌കാരം ലഭിച്ചു.

നഗരസഭകളിൽ ദോഹ, അൽ റയാൻ, അൽ ദായീൻ എന്നിവയാണ് ജേതാക്കൾ. പൊതു-സ്വകാര്യ മേഖലാ വിഭാഗത്തിൽ  കൊമേഴ്‌സ്യൽ ബാങ്ക്, ഹയാത്ത് പ്ലാസ, റോയൽ പ്ലാസ, യുഡിസി, അഫ്ഗാൻ എംബസി, ഖത്തർ മീഡിയ കോർപറേഷൻ തുടങ്ങി 18 ജേതാക്കളാണുള്ളത്. കിന്റർഗാർട്ടൻ, സ്‌കൂളുകൾ വിഭാഗത്തിലെ ജേതാക്കളിൽ ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 40,000, 30,000, 20,000 റിയാൽ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും ട്രോഫിയും ലഭിക്കും. സർവകലാശാലകളിൽ ഒന്നാം സ്ഥാനക്കാർക്ക് 60,000 റിയാൽ, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 40,000 റിയാൽ വീതവുമാണ് ക്യാഷ് പ്രൈസ്.

നഗരസഭകൾ, പൊതു-സ്വകാര്യ മേഖലയിലെ ജേതാക്കൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. വീടുകളും തൊഴിലിടങ്ങളും സ്‌കൂളുകളും സർവകലാശാലകളും കെട്ടിടങ്ങളും മനോഹരമായാണ് ലോകകപ്പിനായി വ്യക്തികളും സ്‌കൂളുകളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും അലങ്കരിച്ചത്. ഇതിനു പുറമേ പൊതു ഇടങ്ങളും റോഡുകളുമെല്ലാം അഷ്ഗാലും അലങ്കരിച്ചിരുന്നു.

ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും ഫുട്‌ബോളിനോടുള്ള അഭിനിവേശവും ഫിഫ ലോകകപ്പ് ആതിഥേയത്വവും പ്രതിഫലിപ്പിച്ചു കൊണ്ടായിരുന്നു അലങ്കാരങ്ങൾ. അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള മേൽനോട്ടകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സീനാ പദ്ധതി നടപ്പാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News