Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുഖം മിനുക്കിയ വെസ്റ്റ് ബേ നോർത്ത് ബീച്ച് ഉടൻ സന്ദർശകർക്കായി തുറക്കുമെന്ന് ഖത്തർ ടൂറിസം

September 03, 2022

September 03, 2022

ദോഹ: 2022 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നവീകരിച്ച വെസ്റ്റ് ബേ നോർത്ത് ബീച്ച് ഉടൻ സന്ദർശകർക്കായി തുറക്കുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. 40,000 ചതുരശ്ര മീറ്റർ പ്രീമിയം ബീച്ച്ഫ്രണ്ട് ഉൾക്കൊള്ളുന്നതാണ് പദ്ധതി.

എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന വിധം പൊതു- സ്വകാര്യ ഏരിയകളും വൈധുമാർന്ന ഭക്ഷണ-പാനീയങ്ങൾ വിളമ്പുന്ന ഔട്‍ലെറ്റുകളും മുഖം മിനുക്കിയ നോർത്ത് ബീച്ചിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി  ഇതു മാറുമെന്നും  ഖത്തർ ടൂറിസം പ്രത്യാശ പ്രകടിപ്പിച്ചു.

വെസ്റ്റ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് 10 മിനിറ്റ് ദൈർഘ്യം മാത്രമാണ് ബീച്ചിലേക്കുള്ളത്. ദോഹയിലെ ബിസിനസ്സ് മേഖലയോട് ചേർന്നുകിടക്കുന്ന നോർത്ത് ബീച്ചിൽ നിരവധി പ്രമുഖ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, പാർക്കുകൾ, ഹോട്ടലുകൾ എന്നിവ കൂടി ഉൾപെടുന്നതിനാൽ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും ലഭിക്കുക.കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് വൈവിധ്യമാർന്ന വിനോദങ്ങളിൽ ഏർപ്പെടാനും  പരിശീലിക്കാനും ഇവിടെ സൗകര്യമുണ്ടാകും.നവീകരണം പൂർത്തിയാക്കി സന്ദർശകർക്കായി തുറക്കുന്നതോടെ ഖത്തറിലെ പ്രധാന വിനോദകേന്ദ്രമായി നോർത്ത് ബീച്ച് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News