Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പശ്ചിമേഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് വീണ്ടും നേട്ടം, രണ്ടാം ദിനത്തിലും സ്വര്‍ണത്തിളക്കം

April 28, 2023

April 28, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് വീണ്ടും നേട്ടം. രണ്ടാം ദിനത്തില്‍ രണ്ട് സ്വര്‍ണം നേടി ഖത്തര്‍ വീണ്ടും നേട്ടം കൊയ്തു. 400 മീറ്റര്‍ ഓട്ടത്തിലാണ് ഖത്തര്‍ താരങ്ങള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സജ്ജ എസ്സ സദൂനും, പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അമീര്‍ ഇസ്മയില്‍ യഹിയയുമാണ് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ 800 മീറ്ററില്‍ ഖത്തറിന്റെ റാബിക് മെഹമൂദ് വെങ്കല മെഡല്‍ നേടിയപ്പോള്‍ യെമനിന്റെ അബ്ദുല്ല അല്‍ യാറ സ്വര്‍ണവും ഒമാന്റെ ഹുസൈന്‍ മൊഹ്‌സിന്‍ വെള്ളിയും നേടി.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഖത്തര്‍ താരം ജിബ്രീന്‍ അഹമ്മദ് അല്‍ അന്നാബി വെങ്കലം നേടിയപ്പോള്‍ ബഹ്‌റൈന്റെ അബ്ദുറഹ്‌മാന്‍ സ്വര്‍ണവും ഇറാഖിന്റെ മുഹമ്മദ് ബഖര്‍ വെള്ളിയും നേടി.

ആറ് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഖത്തറിന്റെ നേട്ടം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News