Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മഴ വരുന്നു മഴ....ഖത്തറിൽ ശനിയാഴ്ച മുതൽ 'അൽ വസ്‌മി'ക്ക് തുടക്കമാകും

October 13, 2021

October 13, 2021

ദോഹ: വരുന്ന ശനിയാഴ്​ച മുതല്‍ ഖത്തറിന്റെ വര്‍ഷകാലമായ 'അല്‍ വാസ്മി' ആരംഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ടാകും. പടിഞ്ഞാറുനിന്ന്​ മഴമേഘങ്ങള്‍ കിഴക്കു ഭാഗത്തേക്ക്​ നീങ്ങുന്ന കാലയളവാണ്​ അല്‍വസ്​മി. ഈ 52 ദിവസങ്ങളില്‍ രാജ്യത്തി​െന്‍റ വിവിധ ഭാഗങ്ങളിലായി​ മഴലഭിക്കുമെന്നാണ്​ കാലാവസ്​ഥാ വിദഗ്​ധരുടെ പ്രവചനം. കടൂത്ത ചൂടില്‍നിന്ന്​ രാജ്യത്തെ കാലാവസ്​ഥ തണുപ്പിലേക്ക്​ മാറുന്നതി​െന്‍റ ആരംഭം കൂടിയാവും ഇത്​. പകലിലെ ചൂടില്‍നിന്ന്​ രാത്രിയില്‍ തണുപ്പിലേക്കും മിതോഷ്​ണത്തിലേക്കും അന്തരീക്ഷം മാറും. പ്രത്യേക തരം കൂണ്‍വിഭാഗമായ ട്രഫില്‍, ജെറേനിയം തുടങ്ങിയ ചെടികള്‍ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ്​ അല്‍വസ്​മി.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്നത്തെ വിനിമയ നിരക്ക് ഒരു ഖത്തർ റിയാലിന് 20.50-ആപ് 20.56  

അന്തരീക്ഷ താപനില 35 നും 20നുമിടയിലേക്ക്​ താഴും. മഴക്കാലം മറയുന്നതോടെ വസന്തകാലത്തിലേക്കുള്ള തുടക്കവുമാവും. ശക്​തമായ ഇടിമിന്നലിന്​ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നലുണ്ടാകുമ്ബോള്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതിനാല്‍ കാഴ്ചാപരിധി കുറയും. വാഹനങ്ങള്‍ ൈഡ്രവ് ചെയ്യുമ്ബോള്‍ വേഗം കുറക്കണം. വിന്‍ഡോ അടച്ചിട്ടുണ്ടെന്നും വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പുവരുത്തണം.

 

 


Latest Related News