Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിങ്ങളെ തേടിയും ആ അജ്ഞാത ഫോൺകോൾ വന്നേക്കാം, ഇത്രയും കാര്യങ്ങൾ ചെയ്‌താൽ നിങ്ങൾ സുരക്ഷിതനാണ്

October 30, 2022

October 30, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായി വഞ്ചിതരാകാതിരിക്കാൻ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ നിർദേശിച്ചു.നിങ്ങൾക്ക് പരിചയമില്ലാത്തതോ സംശയാസ്പദമായതോ ആയ ഏതെങ്കിലും നമ്പറുകളിൽ നിന്ന് ഫോൺകോൾ ലഭിക്കുകയോ പ്രത്യേക ഓഫറുകളുടെ പേരിലുള്ള ലിങ്കുകളോ ലഭിച്ചാൽ വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തുകയാണ് തട്ടിപ്പുകാർ ഇത്തരം ശ്രമങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രത്യേകം ഓർക്കുക.

1- നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ മറ്റാരുമായും പങ്കുവെക്കരുത്. 
2- ഹാംഗ് അപ്പ് ചെയ്‌ത് നമ്പർ ബ്ലോക്ക് ചെയ്യുക
3- വിവരം ടെലികോം കമ്പനിയെ അറിയിക്കുക

അതേസമയം,മറ്റു തരത്തിലുള്ള ഓൺലൈൻ വഞ്ചനകൾക്കും തട്ടിപ്പുകൾക്കും നിങ്ങൾ വിധേയനായേക്കാം.ടിക് ടോക് ഉൾപ്പെടെയുള്ള പല മൊബൈൽ ആപ്പുകൾ തുറക്കുമ്പോഴും പ്രത്യക്ഷപ്പെടുന്ന നിരവധി പരസ്യങ്ങൾ നിങ്ങളെ ചതിയിൽ പെടുത്താൻ ലക്ഷ്യമാക്കിയുള്ളതാണെന്ന് പ്രത്യേകം ഓർക്കുക.വാട്‍സ് ആപ് കോളുകളായും ഐ.എം.ഒ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് കോളിംഗ് സംവിധാനങ്ങൾ വഴിയും നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്.പലപ്പോഴും വിളിക്കുന്ന സ്ത്രീയുടെ നഗ്നശരീരം കാണിച്ചുകൊണ്ടായിരിക്കും ഇത്തരക്കാർ നിങ്ങളെ വലയിലാക്കുക.വലിയ തോതിൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ബാച്‌ലർ ആയി താമസിക്കുന്ന യുവാക്കളാണ് പലപ്പോഴും ഇത്തരം 'പെൺകെണി'കളിൽ കുടുങ്ങാറുള്ളത്.നിങ്ങളെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുക മാത്രമാണ് ഇവർ ലക്ഷ്യമാക്കുന്നത്. 

ഖത്തർ സൈബർ സെക്യൂരിറ്റി വിഭാഗത്തെ എങ്ങനെ വിവരമറിയിക്കാം?

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ വിഭാഗം അതിന്റെ  അന്വേഷണപരിധിയിൽ വരുന്ന എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളും വിശദമായി അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.. ഖത്തർ നിയമപ്രകാരം, അപകീർത്തിപ്പെടുത്തലും ക്രിമിനൽ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ ഉപയോഗവും ഈ പരിധിയിൽ ഉൾപ്പെടും. ഇത്തരം എന്തെങ്കിലും ദുരനുഭവങ്ങളുണ്ടായാൽ താഴെ കാണുന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.

Address: CID headquarters, Duhail, Doha - Qatar
Online: Metrash2 (CID/reports)
Tel: +974 2347444
Hotline: +974 66815757
E-mail: cccc@moi.gov.qa

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News