Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് കാണാൻ സ്‌പെയിനിൽ നിന്നും കാൽനടയായി പുറപ്പെട്ട ആരാധകനെ കാണാനില്ലെന്ന് റിപ്പോർട്ട്

October 22, 2022

October 22, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: നവംബർ 20 ന് നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ ജനുവരിയിൽ സ്‌പെയിനിലെ  മാഡ്രിഡിൽ നിന്ന് കാൽനടയായി ദോഹയിലേക്ക് യാത്ര തിരിച്ച സ്പാനിഷ് പൗരൻ സാന്റിയാഗോ സാഞ്ചസ് കോഗെഡോറിനെ കാണാനില്ലെന്ന് റിപ്പോർട്ട്.ഒക്ടോബർ 2 മുതൽ കൊഗെഡോറിന്റെ കുടുംബാംഗങ്ങൾക്കോ  സുഹൃത്തുക്കൾക്കോ  ഇൻസ്റ്റാഗ്രാമിലെ ആയിരക്കണക്കിന് ഫോളോവേഴ്‌സിനോ  അദ്ദേഹത്തിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഒക്ടോബർ 1 ന് വടക്കൻ ഇറാഖിലെ  ഗ്രാമത്തിൽ  കുട്ടികളുമായി ഫുട്ബോൾ കളിക്കുന്നതിന്റെയും ഒരു കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെയും  ചിത്രങ്ങൾ അദ്ദേഹം പങ്കിട്ടിരുന്നു.

ഇറാൻ.ഇറാഖ് അതിർത്തിയിലെ കുർദിസ്ഥാൻ മേഖലയിൽ നിന്നുള്ളതാണ്സ ഈ ചിത്രങ്ങളെന്നും ഇവിടെവെച്ചാവാം അദ്ദേഹത്തെ കാണാതായതെന്നുമാണ് അനുമാനിക്കുന്നത്.

കോഗെഡോർ എല്ലാ ദിവസവും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഉൾപെടുന്ന ഗ്രൂപ്പിൽ ലൊക്കേഷൻ പങ്കിടാറുണ്ടായിരുന്നുവെന്നും ഒക്ടോബർ 2 ന് സ്പെയിൻ സമയം 12:30 നാണ് അവസാനമായി സന്ദേശം അയച്ചതെന്നും

ജനുവരി 8 ന്, അൽകാല ഡി ഹെനാറസിൽ നിന്നാണ് സാന്റിയാഗോ സാഞ്ചസ് കോഗെഡോർ  ഖത്തറിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചത്.യാത്രയിലെ ഓരോ ഘട്ടങ്ങളിലെയും ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. 

മുൻ പാരാട്രൂപ്പർ കൂടിയായ ഇദ്ദേഹത്തെ കണ്ടെത്താൻ ഇറാനിലെ സ്‌പെയിൻ എമ്പസിയുമായി സ്‌പെയിൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


 


Latest Related News