Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലുള്ളവർക്ക് ഫിഫ അറബ് കപ്പിൽ വളണ്ടിയര്‍മാരാവാൻ അവസരം 

June 16, 2021

June 16, 2021

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് 2021 ന് വളണ്ടിയര്‍മാരെ  തേടുന്നു. സുപ്രിം കമ്മിറ്റി ഫോര്‍ ഡലിവറി ആന്റ് ലഗസിയാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരേ നടക്കുന്ന മത്സരങ്ങള്‍ക്കായി വളണ്ടിയര്‍മാരെ ക്ഷണിക്കുന്നത്. ഖത്തറിലെ താമസക്കാര്‍ക്കാണ് അവസരമൊരുക്കുന്നത്. വളണ്ടിയര്‍ സ്ട്രാറ്റജി മാനേജര്‍ നാസര്‍ അല്‍ മുഗൈസീബാണ് കഴിഞ്ഞ ദിവസം ഇക്കാര്യം മാധ്യങ്ങളെ അറിയിച്ചത്.

2018 ലാണ് വളണ്ടിയറിങ് പരിപാടിക്ക് തുടക്കമിട്ടത്. ഫിഫ കപ്പിനുള്ള വളണ്ടിയര്‍മാരെ കണ്ടെത്താനും രാജ്യത്ത് നടക്കുന്ന മറ്റ് പരിപാടികള്‍ക്കു വേണ്ടിയുമായിരുന്നു ഇത്. നിലവില്‍ 165 രാജ്യങ്ങളില്‍ നിന്നും 372,000 വളണ്ടിയര്‍മാര്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. 18 വയസിനു മുകളിലുള്ളവര്‍ക്ക് https://volunteer.fifa.com/invite/FAC2021 ല്‍ രജിസ്റ്റര്‍ ചെയ്ത് വളണ്ടിയറാവാം. തിരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ വിഭാഗങ്ങളില്‍ നിയമിക്കും.


Latest Related News