Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നവംബർ,ഡിസംബർ മാസങ്ങളിൽ ഖത്തർ സന്ദർശിക്കണമെങ്കിൽ ഹയ്യ കാർഡ് നിർബന്ധം

August 14, 2022

August 14, 2022

ദോഹ : ഫിഫ ലോകകപ്പ് നടക്കുന്ന നവംബറിൽ താമസ വിസയില്ലാത്തവർക്ക് ഖത്തർ സന്ദർശിക്കണമെങ്കിൽ ഹയ്യ കാർഡ് നിര്ബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ ഈ നിയമം ബാധകമായിരിക്കും.ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ-കുവാരി അൽകാസ്‌ ചാനലുമായി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

 

ഖത്തറിൽ റെസിഡൻസ് വിസയുള്ളവർക്കും ഖത്തർ പൗരൻമാർക്കും ഈ നിയമം ബാധകമായിരിക്കില്ല.നവംബർ 20 ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റെടുത്ത എല്ലാവർക്കും ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്.മൾട്ടിപ്പിൾ എൻട്രി പെർമിറ്റായി പരിഗണിക്കപ്പെടുന്ന ഹയ്യ കാർഡിന് 2023 ജനുവരി 23 വരെ സാധുതയുണ്ടായിരിക്കും.താമസ സൗകര്യത്തിന്റെ ലഭ്യതയനുസരിച്ച് ഈ കാലാവധി അവസാനിക്കുന്നത് വരെ കാർഡ് ഉടമകൾക്ക് രാജ്യത്ത് തങ്ങാൻ അനുമതിയുണ്ടാവും.

അതേസമയം,ഖത്തറിൽ താമസ വിസയുള്ളവർക്കും പൗരൻമാർക്കും ലോകകപ്പ് നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരാനും പുറത്തേക്ക് യാത്ര ചെയ്യാനും തടസ്സമുണ്ടാവില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News