Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് ബിയർ കടത്തുന്ന ആരാധകർ,തെറ്റായ പ്രചാരണവുമായി സോഷ്യൽ മീഡിയ

November 24, 2022

November 24, 2022

അൻവർ പാലേരി 
ദോഹ : മത്സരങ്ങൾ നടക്കുമ്പോൾ ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ബിയറുകൾക്ക് ഏർപെടുത്തിയ നിരോധനം തുടരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ടും സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നു. ഖത്തറിൽ ഫിഫ ലോകകപ്പിനിടെ എങ്ങനെയാണ് ആരാധകർ മദ്യം സ്റ്റേഡിയങ്ങളിലേക്ക് ഒളിപ്പിച്ചു കടത്തുന്നതെന്ന വ്യാജ അവകാശവാദവുമായാണ് ചിലർ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

'സ്‌പോർട് പ്രേമി' എന്ന ഫെയ്‌സ് ബുക് വഴിയാണ് കഴിഞ്ഞദിവസങ്ങളിൽ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. 

കോള പാക്കേജിംഗിന് കീഴിൽ ബിയർ ക്യാനുകൾ ഒളിപ്പിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.എന്നാൽ ഈ  അവകാശവാദങ്ങൾ തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഖത്തറിൽ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള പഴയ ചിത്രങ്ങൾ 2015ൽ സൗദി അറേബ്യയിൽ നിന്നുള്ളതാണ്.2015 നവംബറിൽ യുഎഇയിൽ നിന്ന് 48,000 കാൻ ഹെനികെൻ ബിയറുമായി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ബിയർ ബോട്ടിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്ന ചിത്രമാണ് "ഖത്തറിലേക്ക് ബിയർ കടത്തുന്ന ആരാധകർ"  എന്ന അടിക്കുറിപ്പോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

മറ്റൊരു ചിത്രം ഖത്തർ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് 2022 ഓഗസ്റ്റ് 24ന് ട്വിറ്ററിൽ ഒരാൾ പോസ്റ്റ് ചെയ്ത ചിത്രമാണ്.

ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്റ്റേഡിയത്തിനുള്ളിൽ ലഹരിപാനീയങ്ങൾ നിരോധിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു.അതേസമയം,ആരാധകർക്ക് അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് ലഹരി പാനീയങ്ങൾ വാങ്ങി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News