Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയത്തിൽ അഗ്നിബാധയുണ്ടായതായി വ്യാജപ്രചരണം,ചിത്രവും ദൃശ്യങ്ങളും 2018 ൽ ജർമനിയിൽ നിന്നുള്ളത്

November 29, 2022

November 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിഫ ലോകകപ്പിനിടെ ഖത്തർ സ്റ്റേഡിയത്തിലുണ്ടായ വൻ തീപിടിത്തം എന്ന വ്യാജേന ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തീപിടിത്തത്തിന്റെ നാല് വർഷം പഴക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്ത വീഡിയോ യഥാർത്ഥത്തിൽ 2018 മെയ് മാസത്തിൽ ജർമ്മനിയിൽ നടന്ന ഒരു മത്സരത്തിൽ നിന്നുള്ളതാണ്. .ബുണ്ടസ്‌ലിഗ ലീഗ് ഫുടബോളിൽ  നിന്ന് ഹാംബർഗ് എസ്.വി തരംതാഴ്ത്തപ്പെട്ടപ്പോൾ ക്ഷുഭിതരായ ആരാധകർ സ്റ്റേഡിയത്തിലേക്ക് പടക്കങ്ങൾ വലിച്ചെറിഞ്ഞതിനെ തുടർന്നുണ്ടായ തീയും പുകയുമടങ്ങിയ ചിത്രങ്ങളും വീഡിയോയുമാണ് ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.



"വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ ഭയാനകമായ തീപിടുത്തം,ഖത്തറിൽ റെഡ് അലർട്ട്,"എന്ന തലക്കെട്ടിൽ  നവംബർ 23 ന് ബംഗാളി ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് തെറ്റായ പ്രചാരണത്തിന് അടിസ്ഥാനം.ജർമനിയിലെ സ്റ്റേഡിയത്തിലുണ്ടായ പ്രതിഷേധത്തിന്റെ ക്ലിപ്പുകളും വീഡിയോ ദൃശ്യങ്ങളും 2018 മെയ് 13 ന് ജർമ്മൻ സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ് ചാനലായ 4എസ്-ടിവി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ,നവംബർ 26 ശനിയാഴ്ച  ലുസൈലിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും 'ലുസൈൽ സ്റ്റേഡിയത്തിന് സമീപം തീപിടുത്തം'എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.എന്നാൽ ലോകകപ്പ് മത്സരം നടക്കുന്ന  ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് ഈ അപകടമുണ്ടായത്.ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അഗ്നിശമന വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി തീയനാക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News