Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വെളിച്ചം : പത്താം വാർഷിക പ്രചാരണോദ്ഘാടനം വെള്ളിയാഴ്ച,സമദാനി മുഖ്യാതിഥി

July 14, 2021

July 14, 2021

ദോഹ: രാജ്യത്തെ പ്രവാസികൾക്കിടയിലെ ഏറ്റവും വലിയ അനൗപചാരിക ഖുർആൻ പഠന പദ്ധതിയായ വെളിച്ചം പത്താം വാർഷികം ആഘോഷിക്കുന്നു.2021 സെപ്റ്റംബർ 17നു നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രമുഖർ സംബന്ധിക്കും.വാർഷികാഘോഷങ്ങളുടെ പ്രചാരണോദ്ഘാടനം ജൂലൈ 16 വെള്ളിയാഴ്ച നടക്കും.വൈകുന്നേരം 3.30 ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും എം പി യുമായ അബ്ദുസ്സമദ്‌ സമദാനി മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രമുഖ പണ്ഡിതൻ കെ പി സക്കരിയ്യ,ടി പി ഹുസൈൻ കോയ എന്നിവർ സംസാരിക്കും.2011ൽ ആരംഭിച്ച വെളിച്ചം ഖുർആൻ പഠന പദ്ധതി ഇതിനോടം രണ്ട്‌ ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.പത്താംവാർഷികത്തിന്റെ ഭാഗമായി മൂന്നാംഘട്ടം ആരംഭിക്കും.കൂടുതൽ പുതുമകളോടെ സ്റ്റഡി മെറ്റീരിയലുകൾ ഉടൻ പഠിതാക്കളുടെ കൈകളിലെത്തുമെന്ന് വെളിച്ചം,ക്യു എൽ എസ്‌ ചെയർമാൻ സിറാജ്‌ ഇരിട്ടി ജന: കൺവീനർ ഉമർ ഫാറൂഖ്‌ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.


Latest Related News