Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലുസൈൽ കപ്പ്,ദോഹയിൽ കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

September 07, 2022

September 07, 2022

ദോഹ: സെപ്റ്റംബർ 9 വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പിനോടനുബന്ധിച്ച് ഖത്തറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഉച്ചക്ക് 3 മുതൽ രാത്രി10 വരെയായിരിക്കും നിയന്ത്രണം.ഇതനുസരിച്ച് ഈ സമയങ്ങളിൽ ജനറൽ ട്രാൻസ്‌പോർട്ട്,കറുത്ത നമ്പർ പ്ളേറ്റിലുള്ള  സ്വകാര്യ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ (വാണിജ്യാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ) സെൻട്രൽ ദോഹയിൽ നിന്ന് വഴിതിരിച്ചുവിടും.എ-റിങ് റോഡ്, ബി-റിങ് റോഡ്, സി-റിങ് റോഡ്, അഹമ്മദ് ബിൻ അലി സ്ട്രീറ്റ്, അൽ ജാമിയ സ്ട്രീറ്റ്, അൽ ഖഫ്ജി സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ്, അൽ ബിദ്ദ സ്ട്രീറ്റ്, ഒനൈസ എന്നിവ നിയന്ത്രണത്തിന്റെ പരിധിയിൽ വരും.

സാധാരണ യാത്രക്കാർക്ക് അവരുടെ സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാവില്ല. മൊവാസലാത്ത്,ഖത്തർ റെയിൽ എന്നിവയുടെ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News