Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേ ഭാരത് മിഷൻ : ഖത്തറിൽ മലയാളികളുടെ മുൻഗണനാ ക്രമം തീരുമാനിക്കാനുള്ള പ്രത്യേക സമിതിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു  

June 07, 2020

June 07, 2020

ദോഹ : ഖത്തറിൽ  വന്ദേഭാരത് പദ്ധതി പ്രകാരം നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ മുന്‍ഗണനാപട്ടിക തയാറാക്കാന്‍ ഇന്ത്യന്‍ എംബസി രൂപീകരിച്ച കേരളത്തിനായുള്ള പ്രത്യേക  കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു.തല്‍ക്കാലം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ എംബസിയില്‍ നിന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു.കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനകം തയാറായതിനാലാണ് പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെക്കുന്നതെന്നാണ് കമ്മിറ്റി അംഗങ്ങൾ വിശദീകരിക്കുന്നത്.എന്നാൽ കമ്മറ്റിയിലെ പല അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയാറായില്ല.ഗുരുതരമായ അസുഖങ്ങൾ നേരിടുന്ന,പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള കമ്മറ്റിയിൽ ഒരു ഡോക്ടറെ പോലും ഉൾപ്പെടുത്താതെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളിൽ നിന്നുള്ള അംഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.ഇത് ക്രമക്കേടുകൾക്ക് വഴിവെക്കുമെന്ന് നേരത്തെ ന്യൂസ്‌റൂം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം,അനർഹരായ നിരവധി പേർ കയറിപ്പോയിട്ടും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന നിരവധി പേർ ഇപ്പോഴും എംബസിയിൽ നിന്ന് യാതൊരു അറിയിപ്പും ലഭിക്കാതെ അവസരം കാത്തു കഴിയുകയാണ്.ഈ സാഹചര്യത്തിലാവാം കമ്മറ്റി പിരിച്ചു വിട്ട് യാത്രക്കാരുട മുൻഗണനാ ക്രമം തീരുമാനിക്കാനുള്ള നടപടികൾ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കിയതെന്നാണ് ലഭ്യമായ വിവരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News