Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേഭാരത് മിഷൻ,ജൂലൈ 24 മുതൽ ഖത്തറിൽ നിന്നും കേരളത്തിലേക്കുള്ള ഇൻഡിഗോ സർവീസുകളുടെ ബുക്കിങ് തുടങ്ങി 

July 21, 2020

July 21, 2020

: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നവർക്കായി ഇൻഡിഗോ സർവീസുകളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി  ജൂലൈ 24 മുതല്‍ ഖത്തറില്‍ നിന്നുള്ള സർവീസുകൾക്കാണ് മുക്കിങ് തുടങ്ങിയത്.  ഇന്‍ഡിഗോ വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ലിങ്ക് :https://www.goindigo.in//

ഖത്തറിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 26ന് രാത്രി 9.25ന് കണ്ണൂര്‍, രാവിലെ 10.05ന് കോഴിക്കോട്, ജൂലൈ 27ന് രാവിലെ 10.15ന് തിരുവനന്തപുരം, രാത്രി 10.10ന് കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള വിമാനങ്ങള്‍. ഇതിനു പുറമേ ചെന്നൈ, ലഖ്‌നോ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം.

കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും 1004 റിയാലും തിരുവനന്തപുരത്തേക്ക് 1052 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്ക് ദോഹയിൽ നിന്ന് 950 റിയാലാണ് ഇൻഡിഗോ ഈടാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News