Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തൃശൂർ വാടാനപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി 

April 10, 2021

April 10, 2021

ദോഹ : തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പണിക്കവീട്ടിൽ സാദിഖ് അലി(53) ദോഹയിൽ നിര്യാതനായി.ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ താമസ സ്ഥലത്ത് ഹൃദയാഘാതമുണ്ടായതിനെ തുടർന്നായിരുന്നു അന്ത്യം.രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വിളിച്ചപ്പോഴാണ്. മരിച്ച വിവരം അറിയുന്നത്.സഹോദരൻ ലിയാഖത്ത് അലി ദോഹയിലുണ്ട്. അൽ ഖോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ഖത്തറിൽ എച്.ബി.എ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഭാര്യ : ഷാനിബ.മക്കൾ : സൽമാൻ ഫാരിസ് (17)ഖദീജ (13)ദിക്റ (8)

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News