Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വടകര ചോറോട് സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

October 11, 2021

October 11, 2021

ദോഹ: കോഴിക്കോട് ജില്ലയിൽ വടകര ചോറോട് സ്വദേശിയും ഖത്തർ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനുമായിരുന്ന കിഴക്കേ കുറ്റിയിൽ  ഖാലിദ്(38) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.  ഇന്ന് രാവിലെ അൽഖോറിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.കോസ്റ്റ് ഗാർഡിൽ ജോലിചെയ്യുന്ന ഇദ്ദേഹം, ജോലികഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള മടക്കയാത്രക്കിടെ ഓടിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

ഭാര്യ വടകര തിരുവള്ളൂർ സ്വദേശി ആമിദ. രണ്ട് ആൺമക്കൾ.

മൃതദേഹം ഇപ്പോൾ അൽഖോർ ആശുപത്രി മോർച്ചറിയിൽ.ഇന്ന് രാത്രി ഖത്തർ സമയം 10 മണിക്ക് അൽഖോർ ആശുപത്രി പരിസരത്ത് മയ്യിത്ത് നമസ്കാരം നടക്കും.മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News