Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായിരുന്ന വണ്ടൂർ പി അബുബക്കർ നിര്യാതനായി

March 05, 2021

March 05, 2021

ദോഹ : ഖത്തറിലെ പ്രമുഖ പൊതുപ്രവർത്തകനും എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന വണ്ടൂർ പി അബൂബക്കർ(69) നാട്ടിൽ നിര്യാതനായി.പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ബംഗളൂരുവിലാണ് താമസിച്ചിരുന്നത്.സൗദി അറേബ്യയിലും ഖത്തറിലുമായി ഏറെക്കാലം മുസ്‌ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിക്ക് നേതൃത്വം വഹിച്ചിരുന്നു.മലപ്പുറം വണ്ടൂർ സ്വദേശിയാണ്.

ഖത്തറിലെ സ്കോളേഴ്സ് ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ,ദോഹ ബാങ്ക് ലീഗൽ റിസ്ക് മാനേജർ,ഖത്തർ ഫൗണ്ടേഷൻ സീനിയർ അറ്റോർണി,ബറുവ ബാങ്ക് ചീഫ് കംപ്ലയിന്റ് ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

മലപ്പുറം നഗരസഭയുടെ പ്രഥമ ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഡോ.എം.അബൂബക്കറിന്റെ മകൾ ഡോ.എം.ആയിഷയാണ് ഭാര്യ,
മക്കൾ : മെഹറിൽ സലിൽ,ഷെറിൻ ഷെഫിൻ,ജൗഹർ അബുബക്കർ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക

 


Latest Related News