Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേ ഭാരത് മിഷൻ നാലാംഘട്ടത്തിൽ കേരളത്തിലേക്ക് 151 സർവീസുകൾ,ജൂലൈ പത്തിന് ആദ്യ വിമാനം 

June 30, 2020

June 30, 2020

ദോഹ : വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറിൽ നിന്നും കേരളത്തിലേക്കുള്ള നാലാം ഘട്ട സർവീസുകൾക്ക്  ജൂലൈ 10 ന് തുടക്കമാവും. പുറത്തുവന്ന ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള 193 സര്‍വീസുകളില്‍ 151 എണ്ണവും കേരളത്തിലേക്കാണ്.കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.ഇന്ത്യയിലേക്ക് 238 സര്‍വീസുകളാണ് നാലാം ഘട്ടത്തിലുള്ളതെന്നാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 193 സർവീസുകൾ മാത്രമാണ് വന്ദേഭാരത മിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അവശേഷിക്കുന്ന ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്‍ഡിഗോയാണ് നാലാം ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.

ഇതിനിടെ,വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിലെ അവസാന വിമാനം ഇന്ന് ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.11 കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 187 യാത്രക്കാരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.മൂന്നാം ഘട്ടം പൂർത്തിയാവുമ്പോൾ 240 കുട്ടികൾ ഉൾപെടെ 8944 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News