Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേ ഭാരത് മിഷൻ :ദോഹയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ വൈകി,കോട്ടയം സ്വദേശിനി നാട്ടിൽ മരിച്ചു

June 02, 2020

June 02, 2020

അൻവർ പാലേരി   

ഖത്തറിൽ നിന്നും ഗുരുതരാവസ്ഥയിൽ നാട്ടിലേക്ക് മടങ്ങിയ കോട്ടയം അതിരുമ്പുഴ സ്വദേശിനി ഓണംകുളം റെയ്സമ്മ  മാത്യു(51)  നാട്ടിൽ  നിര്യാതയായി.അർബുദ രോഗ ബാധിതയായിരുന്ന റെയ്സമ്മ  ദോഹയിലുള്ള ഏക സഹോദരൻ  റോയിയുമൊത്ത് കുറച്ചു ദിവസങ്ങൾ ചെലവഴിക്കാനായിരുന്നു മാർച്ച് അഞ്ചിന് ദോഹയിലേക്ക് വന്നത്. ഒരു മാസം കഴിഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങിയതായിരുന്നു.എന്നാൽ ലോക് ഡൗണിനെ തുടർന്ന് നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. നാട്ടിൽ നിന്നും കൊണ്ടുവന്ന മരുന്നുകൾ കൂടി തീർന്നതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.

വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് മടങ്ങാൻ ആരോഗ്യസ്ഥിതി ഉൾപെടെ വിശദീകരിച്ചു കൊണ്ട് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നിരവധി വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തിയിട്ടും ഇവർക്ക് യാത്രചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.ഇതേതുടർന്ന് സഹോദരൻ റോയി ന്യൂസ്‌റൂമിനെ ബന്ധപ്പെട്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്.ഡോ.മോഹൻ തോമസിന്റെ തുടർച്ചയായ ഇടപെടലിനെ തുടർന്ന് മെയ് 21 നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തുകയായിരുന്നു.

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉടനെ ഇവരെ കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.ഏക സഹോദരൻ റോയ് ഏകസഹോദരിയുടെ സംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത ദുഖവുമായി ദോഹയിലുണ്ട്. 

കുറച്ചു ദിവസങ്ങൾക്ക്  മുമ്പെങ്കിലും ഇവരെ നാട്ടിലെത്തിച്ച്‌  തുടർചികിത്സ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ  കുറച്ചു കാലം കൂടി ഇവർ ജീവിച്ചിരിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ ന്യൂസ്‌റൂമിനോട് പറഞ്ഞു.

അലക്സ് ജോസാണ് ഭർത്താവ്. മകൾ : ഷാരോൺ അലക്സ് 

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ അവസരം കാത്തു കഴിയുമ്പോൾ അനർഹരായ നിരവധി പേർ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുന്നതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും ഖത്തറിലെ ഇന്ത്യൻ എംബസിയും ബന്ധപ്പെട്ടവരും ഉണർന്നു പ്രവർത്തിക്കുമെന്ന് കരുതാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  

 

  


Latest Related News