Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് തിരിച്ചുവരുമ്പോൾ  ഇനി മുതൽ കൊറന്റൈൻ ആവശ്യമില്ല 

February 18, 2021

February 18, 2021

ദോഹ : ഖത്തറില്‍ നിന്ന് കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചവര്‍ പുറത്തു പോയി രാജ്യത്തേക്ക് തിരിച്ചുവരുമ്പോൾ  ഇനി മുതൽ  ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്ന് മാത്രം വാക്സിനെടുത്തവര്‍ക്കാണ് നിലവില്‍ ഈ ആനുകൂല്യം ലഭ്യമാകുക. മറ്റു രാജ്യങ്ങളില്‍ നിന്നും വാക്സിന്‍ എടുത്തവര്‍ക്ക് നിലവില്‍ ഈ സൗകര്യം ലഭ്യമാകുകയില്ലെന്നും കോവിഡ്-19 നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും എച്ച്‌.എം.സി സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അല്‍ ഖാല്‍ പറഞ്ഞു.

കോവിഡ്-19 വാക്സിെന്‍റ രണ്ടാം ഡോസും സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവരെയാണ് ക്വാറന്‍റീന്‍ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയത്. വാക്സിന്‍ സ്വീകരിച്ചവര്‍ കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്പർക്കം പുലര്‍ത്തിയാലും ക്വാറന്‍റീന്‍ ആവശ്യമില്ല.

വാക്സിന്‍ സ്വീകരിച്ചവര്‍ ഖത്തറില്‍ മടങ്ങിയെത്തുമ്ബോള്‍ ക്വാറന്‍റീന്‍ ഒഴിവാക്കുന്നതിന് താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

- വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ 14 ദിവസം പിന്നിടണം

-ഖത്തറിലെത്തുമ്ബോള്‍ കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

-വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നിലവില്‍ മൂന്ന് മാസത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുക. കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ അനുകൂലമാകുന്ന സാഹചര്യത്തില്‍ ഇതിന്റെ  കാലാവധി നീട്ടിയേക്കാമെന്നും ഡോ. അല്‍ ഖാല്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News