Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് വരുന്നവർക്കുള്ള നിബന്ധനകളിൽ വീണ്ടും മാറ്റം,പുറത്തുനിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കി

July 30, 2021

July 30, 2021

ദോഹ: ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഖത്തറിൽ ക്വാറന്റൈൻ നിർബന്ധമാക്കുന്നു. ആഗസ്റ്റ് 2 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന്  അറിയിച്ചുകൊണ്ട് ട്രാവൽ ഏജൻസികൾക്കും ഓപറേറ്റർമാർക്കും എയർലൈൻ കമ്പനികൾക്കും ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച് നൽകുന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് വന്ന് ഭേദമായവർക്കും  ഖത്തറിൽ താമസ വിസയുള്ളവർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനിർബന്ധമാണെന്നാണ് അറിയിപ്പ്. രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും.ഇന്ത്യ ഉൾപെടെ പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്കും വാക്‌സിൻ എടുക്കാത്തവർക്കും 10 ദിവസം ഹോട്ടൽ കൊറന്റൈൻ നിർബന്ധമായിരിക്കും. 


ഏതു രാജ്യത്ത് നിന്നാണോ പുറപ്പെടുന്നത് അതിനനുസരിച്ച് രണ്ട് വയസ്സ് വരെ കുട്ടികളുള്ള ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഹോം ക്വാറന്റൈന് വിധേയരാകണം. ട്രാവൽ ആൻഡ് റിട്ടേൺ പോളിസി അനുസരിച്ച് പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട് എന്ന് നിർദേശത്തിൽ പറയുന്നു. 75 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും ഇതേ നിർദേശം തന്നെയാണ് നൽകുന്നത്.   അതേസമയം,നിലവിൽ ഇതുസംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.


Latest Related News