Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുട്ടിക്ക് സുഖമില്ലേ,ഉംസലാൽ ഹെൽത്ത് സെന്ററിലും 24 മണിക്കൂർ എമർജൻസി സേവനം ലഭ്യമാക്കിയതായി ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം

August 29, 2022

August 29, 2022

ദോഹ : പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (പിഎച്ച്സിസി) ഉം സലാൽ ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും പീഡിയാട്രിക് എമർജൻസി സേവനം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളമുള്ള 28 കേന്ദ്രങ്ങളിലൊന്നായ ഉംസലാൽ ഹെൽത്ത് സെന്ററിൽ ഇതുവരെ മുതിർന്നവർക്കും യുവാക്കൾക്കും മാത്രമാണ് 24 മണിക്കൂർ എമർജൻസി സേവനങ്ങൾ ലഭ്യമായിരുന്നത്.ഇതിനു പുറമെയാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഓഗസ്റ്റ് 21 മുതൽ എമർജൻസി സേവനം ലഭ്യമാക്കിയത്.

കടുത്ത പനി അല്ലെങ്കിൽ ഛർദ്ദി, നേരിയതോ മിതമായതോ ആയ ആസ്ത്മ, ചർമ്മത്തിലെ തിണർപ്പ്, ഇ.എൻ.ടി പ്രശ്നങ്ങൾ തുടങ്ങി ജീവൻ അപായപ്പെടുത്താത്ത ഗുരുതര പ്രശ്നങ്ങൾക്ക് എമർജൻസി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പീഡിയാട്രിക് എമർജൻസി കെയർ സേവനം നിലവിൽ മുഐതർ, അൽ റുവൈസ് ഹെൽത്ത് സെന്ററുകളിൽ ലഭ്യമാണ്, വിദഗ്ദ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വിദഗ്‌ധ സംഘമാണ് ഇവിടങ്ങളിൽ രോഗികളെ ചികിൽസിക്കുന്നത്.ഇതിന് പുറമെ,, ഫാർമസി, എക്സ്-റേ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News