Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് വിജയമാക്കിയ സഹോദര രാഷ്ട്രത്തിന് അഭിനന്ദനം,കാറിൽ ഒരുമിച്ചു യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ച് യു.എ.ഇ പ്രസിഡണ്ട്

December 05, 2022

December 05, 2022

അൻവർ പാലേരി 

ദോഹ : ഫിഫ ലോകകപ്പിന് വിജയകരമായി ആതിഥ്യം വഹിക്കുന്ന ഖത്തർ അമീറിനും ജനങ്ങൾക്കും ആശംസകൾ നേർന്ന് യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ.ഖത്തർ അമീർ തന്നെ ഡ്രൈവ് ചെയ്യുന്ന കാറിൽ മുൻസീറ്റിലിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ ട്വിറ്ററിൽ ഖത്തറിന് അഭിനന്ദനം അറിയിച്ചത്.

'ഫിഫ ലോകകപ്പിന്  വിജയകരമായി ആതിഥേയത്വം വഹിക്കുന്ന ദോഹയിൽ ഞാൻ എത്തി. എന്റെ സഹോദരൻ തമീം ബിൻ ഹമദിനെയും ഖത്തറിലെ സഹോദരങ്ങളെയും ഈ വലിയ നേട്ടത്തിൽ ഞങ്ങൾ അഭിനന്ദിക്കുന്നു, തുടർന്നും വിജയമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. സാഹോദര്യവും  പരസ്പരസഹകരണവും  പൊതുവായ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്.-'അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ദീർഘകാലത്തെ ഇടവേളക്ക് ശേഷമുള്ള മഞ്ഞുരുക്കത്തിന്റെ സൂചനകളുമായി തിങ്കളാഴ്ച രാവിലെയാണ് യു.എ.ഇ പ്രസിഡണ്ട് ഖത്തർ സന്ദർശനത്തിനായി എത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News