Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒടുവിൽ വിളി വന്നു,ഖത്തർ അമീറിന് അഭിനന്ദനവുമായി യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

November 21, 2022

November 21, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2022 ലോകകപ്പ് ആരംഭിച്ച് രണ്ടാം ദിനം യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  ഖത്തർ അമീർ  ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ ബന്ധപ്പെട്ട് തന്റെയും രാജ്യത്തിന്റെയും അഭിനന്ദനം അറിയിച്ചു. വിജയകരമായ ലോകകപ്പ് സംഘടനത്തിന് ഖത്തർ ജനതക്കും അമീറിനും ആശംസകൾ അറിയിച്ച ശൈഖ് സായിദ് അൽ നഹ്യാൻ   ഖത്തറിന് യുഎഇയുടെ എല്ലാ പിന്തുണയും അറിയിച്ചു. ഇത് ഖത്തറിനും അറബ് ലോകത്തിനും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റിന് നന്ദി അറിയിച്ച ശൈഖ് തമീം യുഎഇ ഭരണാധികാരിക്കും ജനങ്ങൾക്കും ആരോഗ്യവും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

ഇന്നലെ വൈകുന്നേരം അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌ദൂം പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News