Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ നിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക് 

May 11, 2020

May 11, 2020

ദുബായ് : ഗൾഫിൽ നിന്നും ഇന്ന് രണ്ടു വിമാനങ്ങൾ കേരളത്തിലെത്തും.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം  ഉച്ചക്ക് 2.45ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഏഴ് മണിയോടെ കൊച്ചിയിലെത്തും. യു.എ.ഇയിൽ നിന്നുള്ള മൂന്നാമത്തെ വിമാനമാണിത്. മേയ് ഏഴിന് ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നും കേരളത്തിലേക്ക് വിമാനം പുറപ്പെട്ടിരുന്നു.


ബഹ്‌റൈനില്‍ നിന്ന് ഇന്ന് വൈകീട്ട് പ്രാദേശിക സമയം 4.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയും അടക്കും 184 പേരാണ് വിമാനത്തിലുണ്ടാവുക.തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ സ്വീകരിക്കുന്നതിനും ക്വറന്റൈനിലേക്ക് മാറ്റാനുമുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ അതീവ ജാഗ്രതയോടെയാണ്‌ ഒരുക്കങ്ങൾ നടത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News